അണ്ടര്‍ 15 ഫുട്ബോള്‍; ആറാംമൈലിന് കിരീടം

അണ്ടര്‍-15 ഫുട്ബോള്‍ ചാമ്പ്യന്‍മാരായ റൈസിംഗ്സ് ആറാംമൈല്‍, റണ്ണറപ്പായ ഫ്രണ്ട്സ് ഇടിയംവയല്‍ താരങ്ങള്‍ സംഘാടകര്‍ക്കൊപ്പം

പൊഴുതന: അത്ലറ്റിക് ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 15 ഫുട്ബേള്‍ ടൂര്‍ണ്ണമെന്റില്‍ റൈസിംഗ്സ് ആറാംമൈലിന് കിരീടം. ഇടിയംവയലില്‍ സംഘടിപ്പിച്ച ടുര്‍ണ്ണമെന്റില്‍ ഫ്രണ്ട്സ് ഇടിയംവയല്‍ റണ്ണറപ്പായി. വിജയികള്‍ക്ക് അത്ലെറ്റിക് ഫുട്ബോള്‍ ക്ലബ്ബ് സെക്രട്ടറി കെ.ആര്‍ സജീവ്, പറക്കൂത്ത് മുസ്തഫ, ഷിഹാബ് പള്ളിപ്പാറ, ക്ലിന്‍സെന്റ് എന്നിവര്‍ സമ്മാനദാനം നടത്തി. ടൂര്‍ണമെന്റിന്റെ താരമായി ജസീലിനെയും പ്രതിരോധ താരമായി നിഹാലിനെയും ഗോള്‍ കീപ്പറായി ഷില്‍ജിത്തിനെയും തിരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles