തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പ്രതിരോധിക്കും-ടി. സിദ്ദീഖ് എംഎല്‍എ

മേപ്പാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ഐഎന്‍ടിയുസി സമരം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: പാവപ്പെട്ടവര്‍ക്കു ആശ്രയമായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി നിയമഭേദഗതിയിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ. തൊഴിലുറപ്പു പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഐഎന്‍ടിയുസി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ നടത്തിയ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി പോസ്റ്റ് ഓഫീസിന് മുമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ പഞ്ചായത്തിലും ഒരേ സമയം 20 ജോലിയില്‍ കൂടുതല്‍ അനുവദിക്കരുതെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നു സിദ്ദീഖ് ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന് ലഭിക്കുന്ന തൊഴില്‍ ദിനങ്ങളില്‍ പകുതിയോളം നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമാകുന്നതെന്നു അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
മാനന്തവാടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു അദ്ദേഹം പറഞ്ഞു. ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷത വഹിച്ചു. കേണിച്ചിറയില്‍ മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. പി.എന്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. പി.എം. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. മുട്ടിലില്‍ ഏലിയാമ്മ മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ടി.എ.റെജി, ഉമ്മര്‍ കുണ്ടാട്ടില്‍, എം.ജി. ബിജു, വി.വി. നാരായണവാര്യര്‍,
ഒ. ഭാസ്‌കരന്‍, ഗിരീഷ് കല്‍പ്പറ്റ, ജിനി തോമസ്, ആര്‍. ഉണ്ണികൃഷ്ണന്‍, കെ.കെ. രാജേന്ദ്രന്‍, എസ്. മണി, ബാബു പിണ്ടിപ്പുഴ, സുന്ദര്‍രാജ് എടപ്പട്ടി, ഇഖ്ബാല്‍, എന്‍.കെ. സുകുമാരന്‍, ടി.എ. മുഹമ്മദ്, രാജു ഹെജമാടി, എ. രാംകുമാര്‍, അരുണ്‍ ദേവ്, പി.എം. സെയ്തലവി, ഓമന രമേശ്, എം. ഉണ്ണികൃഷ്ണന്‍, മനോജ് കടച്ചിക്കുന്ന്, ജോസ് പാറക്കല്‍, വിനോദ് തോട്ടത്തില്‍, എം.പി. ശശികുമാര്‍, ഗിരിജ സുധാകരന്‍,സണ്ണി പാലിന്‍, ലീല കൃഷ്ണന്‍, ഉഷ വിജയന്‍, ജോസ്, ഇബ്രാഹിം മുതുകോടന്‍, ജോബി ജോസഫ്, മണി പാമ്പനാല്‍, സി.എ. ഗോപി, ജിജി അലക്‌സ്, സണ്ണി തോമസ്, മനോജ് ഉതുപ്പാന്‍, അസീസ് മാടാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles