ബാണാസുര സാഗര്‍ ഷട്ടറുകള്‍ ഉച്ചയോടെ തുറന്നേക്കും

ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കല്‍പറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയതോടെ ഇന്ന് ഷട്ടറുകള്‍ തുറന്നേക്കും. ജലനിരപ്പുയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ജലസംരണയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററില്‍ എത്തും. സെകന്റില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി കാരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles