ബാണാസുരസാഗര്‍ അണക്കെട്ട് ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

വയനാട് ജില്ലാ കലക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നു.

കല്‍പറ്റ: വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ജില്ലാ കലക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. റിസര്‍വോയറില്‍ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ തീവ്രതയനുസരിച്ച് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനു സമയം തീരുമാനിക്കും. രാത്രി തുറക്കില്ല. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജോയി തോമസ് തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു. ബാണാസുരസാഗര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി.ബാബുരാജ്, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles