പുഴകള്‍ കരകവിയുന്നു; വെണ്ണിയോട്ടെ പാടങ്ങള്‍ വെള്ളത്തില്‍

വെണ്ണിയോട് വലിയകുന്നിന് താഴെ നെല്‍വയലുകളില്‍ വെള്ളംകയറിയപ്പോള്‍

വെണ്ണിയോട്; കനത്ത മഴയില്‍ വെണ്ണിയോട് താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങി. നെല്‍പ്പാടങ്ങളും വാഴകൃഷികളും വെളളത്തിനടിയിലായി. മെച്ചനയിലെ നെല്‍പാടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. ടൗണിനോട് ചേര്‍ന്ന ഇരുപുഴകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. വെണ്ണിയോട് വലിയകുന്നിന് താഴെ ഒടിയോട്ടില്‍ ഭാഗത്ത് നിലവില്‍ പുഴയില്‍ നിന്നും വെള്ളം കയറിത്തുടങ്ങി. ചെറുപുഴ നിറഞ്ഞ് പുഴക്കംവയല്‍ ഭാഗങ്ങളിലും വയലുകളില്‍ വെള്ളംകയറി. കുറുമണിയിലെ പുതുശ്ശേരിക്കുന്നിലും വെള്ളംകയറിത്തുടങ്ങിയിട്ടുണ്ട്. പുഴകള്‍ പൂര്‍ണ്ണമായും നിറഞ്ഞ് കവിയുന്നതോടെ കൂടുതല്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറും. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ വെണ്ണിയോട് ഓരോ മഴക്കാലത്തും വെള്ളംകയറുക പതിവാണ്. കനത്ത മഴ തുടരുകയാണെങ്കില്‍ ചേലാകുനിക്കുന്ന്, വലിയകുന്ന്, മാങ്ങോട്ട് കുന്ന്, പുതിയിടത്തുകുന്ന്, പന്നിയണ കുന്ന്, ചെറിയ മൊട്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles