‘അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ ടെന്‍ഡറില്‍നിന്നു ഒഴിവാക്കും’

ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പറ്റയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ ടെന്‍ഡറില്‍നിന്നു ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ക്വാറി പെര്‍മിറ്റ് അനുവദിക്കുന്നതു സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. എം.പി. സണ്ണി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഒ.ആര്‍. കേളു എന്നിവര്‍ കരാറുകാരെ ആദരിച്ചു. കരാറുകാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ഉപഹാരം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര കൈമാറി.

ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.പി. സണ്ണിയും ജനറല്‍ സെക്രട്ടറി പി.കെ. അയ്യൂബും.

വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. ഷാജഹാന്‍, സംസ്ഥാന സെക്രട്ടറി സജി മാത്യു, എം.സി. മുഹമ്മദലി, കെ.എം. കുര്യാക്കോസ്, എം.പി. സണ്ണി, അനില്‍കുമാര്‍, ജോസഫ് കാട്ടുപ്പാറ, പി.കെ. അയൂബ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.പി. സണ്ണി( പ്രസിഡന്റ്), പി.കെ. അയ്യൂബ്(ജനറല്‍ സെക്രട്ടറി), വി.ജെ. ഷാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles