അന്തര്‍ദേശീയ ആദിവാസി ദിനാഘോഷം ഒമ്പതിന്

കല്‍പ്പറ്റ: പട്ടികവര്‍ഗക്കാരുടെ ശക്തീകരണത്തിനു പ്രവര്‍ത്തിക്കുന്ന നീതിവേദിയുടെ നേതൃത്വത്തില്‍ ഒമ്പതിനു മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അന്തര്‍ദേശീയ ആദിവാസി ദിനം ആഘോഷിക്കും. സംഘാടക സമിതി ചെയര്‍മാന്‍ വി.ടി. കുമാര്‍, ജനറല്‍ കണ്‍വീനര്‍ എം.കെ. ശിവരാമന്‍, നീതിവേദി ജില്ലാ പീസ് ഫോറം ചെയര്‍മാന്‍ കെ.ഐ. തോമസ്, നീതിവേദി പ്രവര്‍ത്തകന്‍ എ.ജി. അനീഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ‘ആദിവാസി വിദ്യാഭ്യാസ, വികസന, സാംസ്‌കാരിക പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ രാവിലെ 10നു നടത്തുന്ന സിംപോസിയത്തോടെയാണ് ദിനാഘോഷത്തിനു തുടക്കം. മണികണ്ഠന്‍, ഡോ.നാരായണന്‍, ചിത്ര നിലമ്പൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. റവ.ഡോ.തോമസ് ജോസഫ് തേരകം മോഡറേറ്ററാകും. ഉച്ചയ്ക്കു 12നു ദിനാഘോഷം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ടി. കുമാര്‍ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എംപിയുടെ സന്ദേശം വായിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്. ബിന്ദു ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിശിഷ്ട സംഭാവനകള്‍ക്കു ആദിവാസി വിഭാഗങ്ങൡനിന്നു തെരഞ്ഞെടുത്തവരെ ആദരിക്കും. ഉച്ചകഴിഞ്ഞ് പണിയ സമുദായത്തിന്റെ ആചാരങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, ഗോത്ര കവിയരങ്ങ്, തനത് കലകളുടെ അവതരണം, ജനമൈത്രി പോലീസിന്റെ ‘ നമ്മ മക്ക’ നാടകം എന്നിവ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles