ശിഹാബ് തങ്ങള്‍ അനുസ്മരണവും അനുമോദനവും

കമ്പളക്കാട് യൂത്ത് ലീഗ് കമ്പളക്കാട് ടൗണ്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്യുന്നു

കമ്പളക്കാട്: യൂത്ത് ലീഗ് കമ്പളക്കാട് ടൗണ്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. റഷീദ് ചെറുവനശേരി അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് മുസ്ഥഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി അബ്ദുല്‍ ഷുക്കൂര്‍, ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ഷാജിത്ത് കെ.കെ, നൂര്‍ഷ ചേനോത്ത്, ജലീല്‍ മോയിന്‍, ഫസല്‍ കാവുങ്ങല്‍, അന്‍വര്‍ മില്ലുമുക്ക്, ഹാരിസ് പുത്തലന്‍, ഷൈജല്‍ വി.പി, ഷൈജല്‍ പള്ളിപ്പറമ്പന്‍ സംസാരിച്ചു. റഷീദ് താഴത്തേരി സ്വാഗതവും മുനീര്‍ ചെട്ട്യാന്‍ കണ്ടി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles