ജില്ലാ കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിക്കുന്നു

കല്‍പറ്റ: നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. പുഴങ്കുനി ആദിവാസി കോളനിയിലെ 9 കുടുംബങ്ങളില്‍ നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ 5 കുടുംബങ്ങളില്‍ നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ഡി.പി.എം. ജെറിന്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles