വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം നല്‍കി

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉപഹാരം കൈമാറുന്നു.

വെള്ളമുണ്ട: നീര്‍ത്തടാധിഷ്ഠിത പദ്ധതികളെയും മാലിന്യസംസ്‌കരണത്തെയും കുറിച്ചു
പൂനയില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനു പഴഞ്ചനയില്‍ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മടത്തുംകുനി വാര്‍ഡ് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. ഡിവിഷന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കൈമാറി. കെ.പി. സാജിറ. കെ.ആര്‍. സ്മിത, എ.കെ. ലൗസി, ഇ.കെ. ആയിഷ ഫിദ, കെ. മുഹമ്മദ് ഡാനിഷ്, സാദിഖ് കമ്പ എന്നിവര്‍ പ്രസംഗിച്ചു. പൊതു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles