കനത്ത മഴ; വയനാട്ടില്‍ 14 ക്യാമ്പുകളിലായി 630 പേരെ മാറ്റിപാര്‍പ്പിച്ചു

കല്‍പറ്റ: മഴ രൂക്ഷമായതിനെത്തുടര്‍ന്ന് വയനാട്ടില്‍ 630 പേരെ മാറ്റിപാര്‍പ്പിച്ചു. 14 ക്യാമ്പുകളിലായി 169 കുടുംബങ്ങളിലെ 630 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ ബത്തേരി താലൂക്കിലാണ് 7 ക്യാമ്പുകളിലായി 70 കുടുംബങ്ങളിലെ 265 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. വൈത്തിരിയില്‍ 6 ക്യാമ്പുകളിലായി 57 കുടുംബങ്ങളിലെ 183 പേരെയും, മാനന്തവാടി താലൂക്കില്‍ ഒരു ക്യാമ്പില്‍ 42 കുടുംബങ്ങളിലെ 182 പേരെയുമാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles