ആര്‍ട്ടിസാന്‍സ് യൂനിയന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും

കല്‍പറ്റ: കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍(സിഐടിയു) വയനാട് ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍(പി.എ.മുഹമ്മദ് നഗര്‍) ചേരും. ശനിയാഴ്ച വൈകുന്നേരം മാധ്യമ സെമിനാര്‍ പ്രഫ.ശ്രീജിത്ത് ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10നു യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി.ജെ. ആന്റണി പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനുമായ നെടുവത്തൂര്‍ സുന്ദരേശന്‍, സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജന്‍, നേതാക്കളായ സി.വി. ജോയി, പി. ബാബു, സിഐടിയു ജില്ലാ സെക്രട്ടറി വി.വി. ബേബി, പ്രസിഡന്റ് പി.വി. സഹദേവന്‍ എന്നിവര്‍ പ്രസംഗിക്കും. 275 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു യൂനിയന്‍ ജില്ലാ സെക്രട്ടറി എ. രാജന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. സൈനുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles