കൊലപാതകമെന്നു സംശയം: ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു

സുല്‍ത്താന്‍ബത്തേരി: ആദിവാസി വയോധികയുടെ മരണം കൊലപാതകമെന്ന സംശയത്തില്‍ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. ഒന്നര മാസം മുമ്പു മരിച്ച
നായ്‌ക്കെട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിപ്പിയുടെ(70) മൃതദേഹമാണ് സൈറ്റ് പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള വിദഗ്ധ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ഇതിനുള്ള നടപടികള്‍ തുടങ്ങി. സ്വാഭാവിക മരണമെന്നു കരുതി മറവുചെയ്തതാണ് ചിപ്പിയുടെ മൃതദേഹം. പിന്നീട് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ചിലര്‍ പോലീസില്‍ നല്‍കിയ പരാതിയാണ് പോസ്റ്റുമോര്‍ട്ടത്തിനു കാരണമായത്. ചിപ്പിയുടെ ഭര്‍ത്താവ് ഗോപി പോലീസ് കസ്റ്റഡിയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles