സ്‌നേഹസ്പര്‍ശം കാമ്പയിന്‍ തുടങ്ങി

സ്‌നേഹ സ്പര്‍ശം കാമ്പയില്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: ദേശീയ കുഷ്ഠരോഗ നിര്‍മാജനത്തിന്റെ ഭാഗമായി ‘സ്‌നേഹസ്പര്‍ശം’ പ്രത്യേക ത്വക്ക് രോഗ പരിശോധന കാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും നേതൃത്വത്തില്‍ കാമ്പയിന്‍ നടത്തുന്നത്. 2015 മുതല്‍ 2022 വരെ ജില്ലയിലെ 25 ആദിവാസി കോളനികളില്‍ പരിശോധന നടത്തിയതില്‍ 48 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി രോഗിയുമായി സമ്പര്‍ക്കമുള്ളവരെ നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ‘സ്‌നേഹസ്പര്‍ശം’ ക്യാമ്പയിന്റെ ലക്ഷ്യം. ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. കുഷ്ഠരോഗം തുമ്മുമ്പോഴോ ചുമക്കുമ്പോഴോ അടുത്ത സമ്പര്‍ക്കത്തിലൂടെയോ മറ്റൊരാളിലേക്ക് പകരാം. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ രോകപ്പകര്‍ച്ച തടയാനും പൂര്‍ണമായും ചികിത്സിച്ച് മാറ്റാനും സാധിക്കും.കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി അധ്യക്ഷത വഹിച്ചു. കുഷ്ഠരോഗ നിര്‍ണയത്തില്‍ മാതൃകാപ്രവര്‍ത്തനം നടത്തിയ അമ്പലവയല്‍ പിഎച്ച്‌സി യിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ബാബുവിനെ ചആദരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.പ്രിയ സേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ ടി.എന്‍. ഷൈനി, പി. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles