കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

കല്‍പറ്റ: ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ശനിയാഴ്ച കല്‍പ്പറ്റ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. കുര്യാക്കോസ്, സെക്രട്ടറി എം.പി. സണ്ണി, ട്രഷറര്‍ അനില്‍കുമാര്‍, ഓസ്റ്റിന്‍ കടമല, പി.എ. മൊയ്തു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
രാവിലെ 11ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, ടി. സിദ്ദീഖ്, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ കരാറുകാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കും. പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്യും.
വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തുക, ഏറ്റവും പുതിയ നിരക്കുകള്‍ കേരളത്തിലും നടപ്പാക്കുക, അഞ്ച് ലക്ഷം രൂപ വരെ ചെലവുവരുന്ന പ്രവൃത്തികളെ ഇ ടെണ്ടറില്‍നിന്നു ഒഴിവാക്കുക, ജി എസ്ടി നടപടി ക്രമങ്ങള്‍ ലഘീകരിക്കുക, ഇലക്ട്രിക്കല്‍ കരാറുകാരെ നേരിട്ട് ടെന്‍ഡറില്‍ പങ്കെടുപ്പിക്കുക, മരാമത്ത് മാന്വലിലും ടെന്‍ഡര്‍ വ്യവസ്ഥകളിലുമുള്ള അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles