‘എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു നിയമനാധികാരമില്ല’

കല്‍പറ്റ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു നിയമനാധികാരമില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തൊഴില്‍ ലഭിച്ചില്ലെന്നു ആരോപിച്ച് ഭര്‍ത്താവ് മരിച്ച പട്ടികജാതിക്കാരി നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം. ഉദ്യോഗാര്‍ഥികളെ ജോലിക്ക് തെരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളാണെന്നു കമ്മീഷന്‍ വ്യക്തമാക്കി.
ഉദ്യോഗാര്‍ഥിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍ കമ്മീഷന്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫീസറുടെ വിശദീകരണം സഹിതമാണ് ജില്ലാ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2013, 2014, 2021 വര്‍ഷങ്ങളില്‍ പരാതിക്കാരിയെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
സ്വീപ്പര്‍ സ്ഥിരം തസ്തികയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകളില്‍ പരാതിക്കാരിക്ക് മുന്‍ഗണന ലഭിക്കും. 10 വര്‍ഷത്തെ വയസിളവിനും അര്‍ഹതയുണ്ട്. പരാതിക്കാരിക്ക് നിയമാനുസൃതം ലഭിക്കേണ്ട ഒരു തൊഴിലവസരവും നഷ്ടപ്പെടുത്തിയിട്ടില്ല. ഉദ്യോഗദായകര്‍ അറിയിക്കുന്ന ഒഴിവുകളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാന്‍ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് അധികാരം. ഇക്കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles