ഗതാഗത മന്ത്രിയുടെ അദാലത്ത് 11ന്: അപേക്ഷകള്‍ ശനിയാഴ്ച വരെ സ്വീകരിക്കും

കല്‍പറ്റ: വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേയും സബ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയും വാഹന സംബന്ധമായ അപേക്ഷകളും പരാതികളും തീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ 11ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ അദാലത്ത് (വാഹനീയം) നടത്തും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതിക്ക് പരിഹാരം നേടാം. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ശനിയാഴ്ച വരെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരും വാഹന ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ലഭിക്കാത്തവരും അപേക്ഷിച്ച ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: ആര്‍ടിഒ ഓഫീസ് വയനാട്-9946017403, സബ് ആര്‍ടി ഓഫീസ് സുല്‍ത്താന്‍ ബത്തേരി-9447621898, സബ് ആര്‍ടി ഓഫീസ് മാനന്തവാടി-9495059755.

0Shares

Leave a Reply

Your email address will not be published.

Social profiles