എല്ലാ വീടുകളിലും ദേശീയ പതാക;
ഹര്‍ഘര്‍ തിരംഗിന് വയനാട് ഒരുങ്ങുന്നു

കേണിച്ചിറയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ദേശീയ പതാക നിര്‍മാണത്തില്‍.

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുത്തുന്നതിനുളള ഹര്‍ ഘര്‍ തിരംഗിന് ജില്ല ഒരുങ്ങുന്നു. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പതാക ഉയര്‍ത്തുക. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും വീടുകളിലും പതാക ഉയര്‍ത്തണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹര്‍ ഘര്‍ തിരംഗിന്റെ ആഘോഷ പരിപാടികള്‍.
ജില്ലയിലെ വീടുകള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി 87,000 ദേശീയ പതാകകള്‍ തയാറായി വരികയാണ്. ജില്ലയിലെ 20 കുടുംബശ്രീ യൂണിറ്റുകളിലായാണ് പതാക നിര്‍മാണം പുരോഗമിക്കുന്നത്. ഏഴ് വ്യതസ്ത അളുവുകളിലാണ് ഫഌഗ് കോഡ് മാനദമണ്ഡ പ്രകാരം 3:2 അനുപാതത്തില്‍ പതാക നിര്‍മിക്കുന്നത്. 20 മുതല്‍ 40 രൂപ വരെയാണ് പതാക ഒന്നിന് വില ഈടാക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles