വയനാട് ഖാസിയായി സാദിഖലി ശിഹാബ് തങ്ങള്‍ 11ന് ചുമതലയേല്‍ക്കും

കല്‍പറ്റ: വയനാടിന്റെ മൂന്നാമത് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 11ന് ചുമതലയേല്‍ക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെത്തടര്‍ന്നുവന്ന ഒഴിവില്‍ സാദിഖലി തങ്ങളെ ഖാസിയായി നിയമിക്കാന്‍ ജില്ലയിലെ ഉലമാ ഉമറാ കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു. ജില്ലയിലെ 300 ഓളം മഹല്ലുകളുടെ ഖാസിയായാണ് സാദിഖലി തങ്ങള്‍ നിയമിതനാവുന്നത്. 11ന് രാവിലെ 10ന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങിലാണ് തങ്ങള്‍ ചുമതലയേല്‍ക്കുന്നത്. മുഴുവന്‍ മഹല്ല് ഭാരവാഹികളും പങ്കെടുക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് എന്നിവര്‍ വിശിഷ്ടാതിഥികളാവും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles