കല്‍പറ്റ നഗരത്തിലെ പ്ലാസ്റ്റിക് നിരോധനം: യോഗം ചേര്‍ന്നു

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

കല്‍പറ്റ: സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നഗരസഭാപരിധിയിലെ കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ അധ്യക്ഷതയില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ജില്ലാ ശുചിത്വമിഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ സംയുക്ത യോഗം ചേര്‍ന്നു. നഗരസഭാപരിധിയില്‍ പ്ലാസ്റ്റിക് നിരോധനം പരാതികളില്ലാതെ നടപ്പിലാക്കാനും വരും ദിവസങ്ങളില്‍ നഗരസഭ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകുമെന്നും, വ്യാപാരികള്‍ സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ അജിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ടി ജെ ഐസക്ക്, അഡ്വ എ.പി മുസ്തഫ, ജൈന ജോയ്, ഷിജു എം, എ (എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്), അനൂപ് പി (ജില്ലാ ശുചിത്വമിഷന്‍), ഇ. ഹൈദ്രു (വ്യാപാരി വ്യവസായി ഏകോപന സമിതി), പ്രാണിയത്ത് അബ്ദുറഹിമാന്‍ (ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍), രഞ്ജിത്ത് പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles