കൊമ്മയാട് വായനശാലയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
തരുവണ: വെള്ളമുണ്ട പഞ്ചായത്തും, ആയുഷ് ഹോമിയോ എന്‍.എച്ച്.എം.പി.എച്ച്.സി. തരുവണയുടെയും നേതൃത്വത്തില്‍ കൊമ്മയാട് വായനശാലയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ കെ.കെ.സി. മൈമൂന, എച്ച്.എം.സി. മെമ്പര്‍മാരായ ഉസ്മാന് പള്ളിയാല്‍, കെ.സി.കെ. നജ്മുദീന്, ജംഷീര്‍, സുനില്‍ മാസ്റ്റര്‍, ഡോ. വിനീത തുടങ്ങിയവര്‍ സംസാരിച്ചു.