പെന്‍ഷന്‍ കുടിശിക 30 ദിവസത്തിനകം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ:കര്‍ഷകനു 30 മാസത്തെ പെന്‍ഷന്‍ കുടിശിക ഒരു മാസത്തിനകം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കല്‍പറ്റ കുട്ടിക്കുന്ന് മാട്ടില്‍ അലവിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കൃഷി ഡയറക്ടര്‍ക്കു ഉത്തരവ് നല്‍കിയത്. 2019 മെയില്‍ പെന്‍ഷന് അപേക്ഷിച്ച
അലവിക്കു 2021 ഒക്ടോബറിലാണ് പെന്‍ഷന്‍ അനുവദിച്ചത്. അപേക്ഷ അംഗീകരിച്ചതു മുതല്‍ അനുവദിച്ചതു വരെയുള്ള കാലയളവിലേതാണ് കുടിശിക. അലവിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. സേവന പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് പെന്‍ഷന്‍ ലഭ്യമാക്കുന്നതിലെ കാലതാമസത്തിനു കാരണമായതെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കമ്മീഷനെ അറിയിച്ചത്. പരാതിക്കാരനു കുടിശിക ലഭ്യമാക്കാന്‍ കൃഷി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാലുടന്‍ തുക അനുവദിക്കുമെന്നും ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles