പനമരം ചെറുപുഴ നിറഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

പനമരം: പനമരം ചെറുപുഴ വീണ്ടും കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അങ്ങാടിവയല്‍, മാത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നെല്‍പാടങ്ങളും ഇഷ്ടിക കളങ്ങളും വെള്ളത്തിലായി. കബനി പുഴയും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. നീരട്ടാടി പൊയില്‍, മാതോത്ത് പൊയില്‍, ബസ്തി, കൊളഞ്ഞാറ എന്നിവിടങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ തവണ ഒരാഴ്ച മഴ പെയ്താണ് വെള്ളമെത്തിയതെങ്കില്‍ ഇത്തവണ ഒറ്റ ദിവസത്തെ മഴയാണ് ചെറുപുഴ കവിഞ്ഞ് നെല്‍വയലുകളില്‍ വെള്ളമെത്തിയത്. താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles