ലെക്ശ രെക്കെ: വിദ്യാര്‍ഥികളെ ആദരിച്ചു

ലെക്ശ രെക്കെ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിക്കുന്നു

തിരുനെല്ലി: പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് ‘ലെക്ശ രെക്കെ’ (ലക്ഷ്യമാകുന്ന ചിറകില്‍ പറക്കാം) ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കേരള ബാങ്കുമായി സഹകരിച്ചാണ് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. വാസു പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ടി.ഇ.ഒ ബാബു എം പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, കേരള ബാങ്ക് പ്രതിനിധി കെ.എന്‍. നിഷാദ്, സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി.വി. സായി കൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി തുടങ്ങിയവര്‍ സംസാരിച്ചു. ഷാജന്‍ ജോസ് ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles