ലൈബ്രറി ഉദ്ഘാടനം

കാവുംമന്ദം: തരിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി യൂണിറ്റിനായി ഒരുക്കിയ ലൈബ്രറി, പ്രശസ്ത നാടന്‍പ്പാട്ട് കലാകാരന്‍ മാത്യൂസ് വൈത്തിരി പുസ്തകങ്ങള്‍ പ്രധാനാധ്യാപികക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിന്ദു വര്‍ഗ്ഗീസ്, ചാക്കോ.കെ.ഡി, ലേഖ.എം.കെ, മുനീര്‍.പി.എം, സ്റ്റാഫ് സെക്രട്ടറി ഷാജുജോണ്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയില്‍ സ്വാഗതവും രാജേന്ദ്രന്‍ കെ.വി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles