ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

തരുവണ: എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ തരുവണ മീത്തല്‍ കമ്മിറ്റിയുടെ ആംബുലന്‍സ് ഏഴിമല അസ്സയ്യിദ് മഹമൂദ് സഫ്‌വാന്‍ തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ മഹല്ലില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് തമീമിന് മഹല്ല് കമ്മിറ്റിയും ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും ഉപഹാരം നല്‍കി. സഹചാരി ചെയര്‍മാന്‍ പി.സി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മമ്മൂട്ടി ഫൈസി സ്വാഗതം പറഞ്ഞു. ജാഫര്‍ വാഫി, മമ്മൂട്ടി നിസാമി തരുവണ, ഷൗക്കത്തലി പി, നിസാര്‍ പി.ടി, അന്‍ഷിഫ് ടി.കെ, ബാസിത് പി, അജ്മല്‍ കെ.കെ, മുഹമ്മദ് റഹ്‌മാനി തരുവണ, മോയിന്‍ദാരിമി, ഉസ്മാന്‍ ഫൈസി, പി.കെ മമ്മൂട്ടി ഹാജി, അമ്മദ് ഹാജി പി.ടി മഷൂദ് മുസ്ലിയാര്‍ വെള്ളമുണ്ട, സാജിദ് ബാഖവി, ലത്തീഫ് വാഫി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles