ജവാന്മാര്‍ക്ക് സ്വീകരണം നല്‍കി

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പട്ടാളത്തില്‍ സേവനമനുഷ്ടിച്ച ജവാന്മാരെ ആദരിക്കുന്നു.

കമ്പളക്കാട്: രാജ്യം സ്വതന്ത്രമായി 75 വര്‍ഷം പിന്നിടുന്ന വേളയില്‍, പട്ടാളത്തില്‍ സേവനമനുഷ്ടിച്ച ധീര ജവാന്മാരെ ആം ആദ്മി പാര്‍ട്ടി ആദരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി മണ്ഡലം കണ്‍വീനര്‍ ഗഫൂര്‍ കോട്ടത്തറ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കണ്‍വീനര്‍ ശൈജല്‍ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് കമ്പളക്കാട്, ഇസ്മായില്‍, സുരേഷ്, തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles