കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

കല്‍പറ്റ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതോടെ ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴക്ക് സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വയനാട് ഉള്‍പ്പെടെ ഇന്നലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ തുറന്നതോടെ അധികജലം കാരമാന്‍ തോടിലോക്കാണ് ഒഴുക്കി വരും. ഇതോടെ പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles