ബിരിയാണി ചലഞ്ച് : പ്രാദേശിക കൂട്ടായ്കള്‍ രൂപീകരിക്കും

കല്‍പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബിരിയാണി ചലഞ്ചിലൂടെ ഫണ്ട് കണ്ടെത്താനായി പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി തീരുമാനിച്ചു. രണ്ടാമത് ബിരിയാണി ചലഞ്ച് ഓഗസ്റ്റ് 15, 16 തീയതികളിലാണ് നടത്തുന്നത്. പതിനായിരം ബിരിയാണിയാണ് വിതരണം ചെയ്യുന്നത്. 100 രൂപയാണ് ഒരു ബിരിയാണിക്കു വില. നഗരസഭയിലെ ഓട്ടിസം ബാധിതര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനു തുക സമാഹരിക്കുന്നതിനാണ് ചലഞ്ച്. വ്യാപാരികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, റസിഡന്റ് ്അസോസിയേഷനുകള്‍, ജീവകാരുണ്യ-സന്നദ്ധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ചലഞ്ചില്‍ ഉറപ്പുവരുത്തും. 15നു വീടുകളിലും 16നു ഓഫീസുകളിലും ബിരിയാണി വിതരണം ചെയ്യും. നടത്തും. അമ്പിലേരി കേന്ദ്രമായാണ് സൊസൈറ്റി പ്രവര്‍ത്തനം. ചലഞ്ചുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്കു 9447398717, 9961857882, 9947936494 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles