കല്‍പറ്റയില്‍ നഗര ശുചീകരണം നടത്തി

കല്‍പറ്റ: നഗരസഭയുടെ ക്ലീന്‍ കല്‍പറ്റ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തില്‍ ശുചീകരണം നടത്തി. എച്ച്.ഐ.എം. യുപി സ്‌കൂള്‍ പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചിത്വ അംബാസഡര്‍ അബു സലീം, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ടി.ജെ.ഐസക്, അഡ്വ.എ.പി.മുസ്തഫ, സി.കെ.ശിവരാമന്‍, കൗണ്‍സിലര്‍മാരായ പി. കുഞ്ഞുട്ടി, പി.കെ.സുഭാഷ്, ഹംസ ചക്കുങ്ങല്‍, റഹിയാനത്ത് വടക്കേതില്‍, നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സത്യന്‍ എന്നിവര്‍ നേതൃത്വം നേതൃത്വം നല്‍കി. സി.എച്ച്.റസ്‌ക്യൂ ടീം, വൈറ്റ് ഗാര്‍ഡ്, യൂത്ത് കോണ്‍ഗ്രസ്, തുര്‍ക്കി ജീവന്‍ രക്ഷാ സമിതി, സര്‍വീസ് ബൂത്ത് എഫ്.സി.എം എമിലി, പള്‍സ് എമര്‍ജന്‍സി ടീം, ജീവന്‍ ജ്യോതി രക്ഷാ സമിതി, റെഡ് ക്രോസ് സൊസൈറ്റി, പദ്മപ്രഭ ഗ്രന്ഥാലയം, വൈസ്‌മെന്‍സ് ക്ലബ്, ടീം വെല്‍ഫെയര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles