പീപ്പിള്‍സ് ഫൗണ്ടേഷന്‍ കുടുംബസംഗമം നടത്തി

കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കുടുംബ സംഗമത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രസംഗിക്കുന്നു.

കല്‍പറ്റ:പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ല കുടുംബ സംഗമം ‘സ്‌നേഹക്കൂട്ട്’ എന്ന പേരില്‍ നടത്തി. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജാതിമത ഭേദമന്യേ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരുടെ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ടി.സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പദ്ധതികളുടെ ഹ്രസ്വ വിഡിയോ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മണിക്കുട്ടി എസ്. പിള്ള, എം. അബ്ദുല്‍മജീദ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് നേടിയ സിന്ധു അരിമുളയെ ആദരിച്ചു. ടി.പി. യൂനുസ് സ്വാഗതവും സി.കെ. സമീര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles