ആഫ്രിക്കന്‍ പന്നിപ്പനി: കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു

പന്നിക്കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിതരണം ചെയ്യുന്നു

കല്‍പറ്റ: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ധനസഹായവിതരണം നിര്‍വ്വഹിച്ചു. ആഫ്രിക്കന്‍ പനി ബാധിച്ചതിനെത്തുടര്‍ന്നു വയനാട്ടില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരമായി 37,07,751 രൂപയാണ് നല്‍കിയത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ. ഗീത, വിജയന്‍ ചെറുകര തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗം സ്ഥിരീകരിച്ചതും അതിനു ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതുമായ ഏഴു ഫാമുകളിലായി 702 പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. 350 പന്നികളുടെ ദയാവധം നടന്ന തവിഞ്ഞാല്‍ കരിമാനിയിലെ ഫാം ഉടമ മുല്ലപ്പറമ്പില്‍ എം.വി.വിന്‍സന്റിനു 19,55,400 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. മറ്റു ആറ് ഫാം ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാര വിവരം (ഫാം ഉടയുടെ പേര്, ദയാവധം ചെയ്ത പന്നികളുടെ എണ്ണം, തുക എന്നീ ക്രമത്തില്‍): മാനന്തവാടി കല്ലുമൊട്ടംകുന്ന് മൂട്ടശേരി ഷാജി-48-2,35,000. മാനന്തവാടി കുഴിനിലം വെളിയത്ത് കുര്യാക്കോസ്-42-2,23,800. മാനന്തവാടി കുറ്റിമൂല പുത്തന്‍പുര വിപീഷ്-29-2,08,200. നെന്‍മേനി ചുള്ളിയോട് മംഗലംകാപ്പ് മുച്ചിലോട്ട് ബിജു-212-9,26,951. ചീരാല്‍ നമ്പ്യാര്‍കുന്ന് കരികുളത്തില്‍ കുര്യന്‍-14-1,04,600. നമ്പ്യാര്‍കുന്ന് അരീക്കാട്ടില്‍ പീതാംബരന്‍-7-53,800. ചടങ്ങില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളെ ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles