കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം ചെയ്തു

ടി.കെ. ഹരിദാസന്റെ കാര്‍ട്ടൂണ്‍ സമാഹാരം കവി നന്ദന്‍ മുള്ളമ്പത്തിനു ആദ്യപ്രതി നല്‍കി സ്വാമി ചന്ദ്രദീപ്ത ജ്ഞാനതപസ്വി പ്രകാശനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: കാര്‍ട്ടൂണിസ്റ്റ് ടി.കെ. ഹരിദാസിന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം ചെയ്തു. ശാന്തിഗിരി ആശ്രമം ബത്തേരി ബ്രാഞ്ച് ഇന്‍ ചാര്‍ജ് സ്വാമി ചന്ദ്രദീപ്ത ജ്ഞാനതപസ്വി പ്രകാശനം നിര്‍വഹിച്ചു. കവി നന്ദന്‍ മുള്ളമ്പത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കാലിക പ്രസക്തമായതടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട 30ല്‍ അധികം കാര്‍ട്ടൂണുകള്‍ അടങ്ങുന്നതാണ് സമാഹാരം. ചടങ്ങില്‍ സ്വാമി ചന്ദ്രദീപ്ത ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. കവി നന്ദന്‍ മുള്ളമ്പത്ത്, ശാന്തിഗിരി ഏരിയ മാനേജര്‍ പുരുഷോത്തമന്‍, കാര്‍ട്ടൂണിസ്റ്റ് ടി.കെ. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles