നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ലാബ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബത്തേരി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ മുടക്കിയാണ് കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചത്. ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ടി.എം. ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ശോഭന സുകു, പ്രിന്‍സിപ്പാള്‍ കെ.എസ്. സതി, മാനേജര്‍ അഡ്വ. പി.സി. ചിത്ര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍, ജി. ബിന്ദു, രാധിക മോഹന്‍, കെ. സിന്ധു, ഷിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles