കാവുമന്ദത്തു വ്യാപാരി ദിനം ആഘോഷിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി കാവുമന്ദം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

തരിയോട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാവുമന്ദം യൂണിറ്റ് കമ്മിറ്റി വ്യാപാരി ദിനം ആഘോഷിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ മക്കളില്‍
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടിയും പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോളും ആദരിച്ചു. സമിതി യൂണിറ്റ് പ്രസിഡന്റ് ജോജിന്‍ ടി. ജോയി അധ്യക്ഷത വഹിച്ചു. കെ. ബാബു, അബ്ദുള്ള കുത്തിനി, പി.കെ. അഷ്‌റഫ്, ടി.ജെ. മാഴ്‌സ് റ്റി.ജെ, കെ.ടി. ജിജേഷ്, മുജീബ് പാറക്കണ്ടി, വിന്‍സി ബിജു, ബിന്ദു സുരേഷ്, അങ്കിത അബി, ഗഫൂര്‍ തുരുത്തി, നാസര്‍ സന, ടി.ഡി. ജയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ടൗണില്‍ പതാക ഉയര്‍ത്തി. മധുരവിതരണം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles