എന്‍എസ്എസ് സപ്തദിന ക്യാമ്പ് തുടങ്ങി

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സിന്ധു ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 75 വീടുകളില്‍ ഉയര്‍ത്തുന്നതിനുള്ള ദേശീയ പതാകകള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ കൈമാറി. പഞ്ചായത്ത് അംഗം ടി.പി. ഷിജു, എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആശ രാജ്, ഡോ.ബാവ കെ. പാലുകുന്ന്, സതീശന്‍ പനങ്കണ്ടി, പി.കെ. ഫൈസല്‍, പി.ടി. ജോസ്,ഒ.ടി. സുധീര്‍, ഐറിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles