പരിശ്രമം വളമായി; കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ ചെണ്ടുമല്ലി പൂത്തു

മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ ചേര്‍ന്ന് കാട് മൂടിയ സ്ഥലം വെട്ടിയൊരുക്കിയ നടത്തിയ ചെണ്ടിമല്ലിയില്‍ അധ്വാനത്തിന്റെ പൂവിരിഞ്ഞു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പരിക്ഷണര്‍ത്ഥം ചെയ്ത പൂകൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണിവരിപ്പോള്‍. ഓഫിസിലെ ജീവനക്കാര്‍ കേരള കൃഷി വകുപ്പിന്റെ എല്ലാവരും കൃഷിയിലേക്കെന്ന പദ്ധതിയുടെ ഭാഗമായണ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കാട് മൂടിയ സ്ഥലത്ത് ഓഫിസ് സമയത്ത് ലഭിക്കുന്ന വിശ്രമസമയത്തും അവധി ദിവസങ്ങളിലും ചെണ്ടുമല്ലി വിത്തിട്ടത്. മൂന്ന് മാസം മുമ്പാണ് കൃഷിയിറക്കിയത്. പരിശ്രമം വളമായതോടെ ചെണ്ടുമല്ലി കാര്യമായി പൂത്തു. ഇതോടെ വരും വര്‍ഷങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കുടുതല്‍ സ്ഥലം ഒരുക്കി പച്ചക്കറിയുള്‍പ്പടെയുള്ള കൃഷി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ രമുണ്ണി, ജിവനക്കാരയ വി.സുജിത്ത്, ഇ.വി വിധ, സുസ്മിത സോമന്‍, കെ.കെ രാജി, അമല്‍കുമാര്‍, ടി.ഡി ബൈജു എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles