റോഡ് സുരക്ഷ ബോധവല്‍ക്കരണം

റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷ മറ്റ് അനുബന്ധ വിഷയങ്ങള്‍ എന്നിവയില്‍ ബോധവല്‍ക്കരണ പദ്ധതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ട്രോമാകെയര്‍ വയനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷ മറ്റ് അനുബന്ധ വിഷയങ്ങള്‍ എന്നിവയില്‍ ബോധവല്‍ക്കരണ പദ്ധതി ആരംഭിച്ചു. ക്ലാസ്സില്‍ 100ഓളം വിദ്യാര്‍ത്ഥി കള്‍ പങ്കെടുത്തു
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് അഡ്വക്കറ്റ് സി.എം പ്രദീപ് കുമാര്‍, ട്രഷറര്‍ ശ്രീഷ്‌കുമാര്‍ എം.സി, ലിയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ ടി.പി.വി സുരേന്ദ്രന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ സജിന്‍ ജോസ് സംബന്ധിച്ചു. ട്രാക്ക് സെക്രട്ടറി കെ. രാജഗോപാലന്‍ നന്ദി പറഞ്ഞു. പ്രഥമ ശുശ്രൂഷ യെ കുറിച്ച് ഡോക്ടര്‍ ലോകേശന്‍ നായര്‍. കെ (ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ്), റോഡ് സുരക്ഷയെ കുറിച്ച് അനുമോദ് കുമാര്‍ വി (എം.വി.ഐ, ഒറ്റപ്പാലം) എന്നിവര്‍ ക്ലാസെടുത്തു. ട്രാക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ വിജയന്‍, സനൂപ് വി.വി, സജിത്ത് കെ. പി, ശാലു എം. കെ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles