കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബാലന്റെ കുടുംബത്തിനു ഏഴു ലക്ഷം അനുവദിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബാലന്റെ ഭാര്യക്കു രണ്ടു ലക്ഷം രൂപയുടെ ചെക് കൈമാറുന്നു.

മാനന്തവാടി: എച്ച്ഡി കോട്ടയ്ക്കു സമീപം ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മുട്ടില്‍ പാലക്കുന്ന് ആദിവാസി കോളനിയിലെ ബാലന്റെ (60) കുടുംബത്തിനു കര്‍ണാടക വനം വകുപ്പ് ഏഴു ലക്ഷം രൂപ സമാശ്വാസധനമായി അനുവദിച്ചു. ഇതില്‍ രണ്ടു ലക്ഷം രൂപയ്ക്കുള്ള ചെക് ബാലന്റെ ഭാര്യ വെള്ളച്ചിക്കു കൈമാറി. ബാക്കി തുക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നല്‍കും.
ഇഞ്ചിപ്പാടത്തെ ഷെഡ്ഡിനു സമീപം പല്ലുതേക്കുന്നതിനിടെയാണ് ബാലനെ കാട്ടാന ആക്രമിച്ചത്. ബാലന്റെ മരണത്തെത്തുടര്‍ന്നു നാട്ടുകാര്‍ എച്ച്ഡി കോട്ട എടയാളയില്‍ റോഡ് ഉപരോധിച്ചു. കുടുംബത്തിനുള്ള സമാശ്വാസധനം പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം. വിവരം അറിഞ്ഞെത്തിയ റവന്യൂ, പോലീസ്, വനം അധികാരികളുമായി നാട്ടുകാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമാശ്വാസധനം അനുവദിക്കാന്‍ തീരൂമാനമായത്. ഇതിനിടെ ബാലന്റെ ഭാര്യയെ ഇഞ്ചിപ്പാടം ഉടമ എടയാളയില്‍ എത്തിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles