സിപിഐ വയനാട് ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

കല്‍പറ്റ: സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പുതിയ സ്റ്റാന്‍ഡ് പരിസരത്തു മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ.മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ജെ.ബാബു, സി.എസ്.സ്റ്റാന്‍ലി, ജില്ലാ പഞ്ചയത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മഹിത മൂര്‍ത്തി, ഷിബു പോള്‍, ലെനിന്‍ സ്റ്റാന്‍സ് ജേക്കബ്, ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. സെപറ്റംബര്‍ 15, 16, 17 തീയതികളില്‍ കല്‍പറ്റയിലാണ് സമ്മേളനം.

0Shares

Leave a Reply

Your email address will not be published.

Social profiles