![](https://keralacorrespondent.com/wp-content/uploads/2022/08/wyd-12-op.jpg)
കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ കംപ്യൂട്ടര്‍വത്കരിച്ച ഒപി ടിക്കറ്റ് കൗണ്ടര്‍ മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്യുന്നു.
കല്പറ്റ: കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് കൗണ്ടറും ബില്ലിംഗ് സെക്ഷനും കംപ്യൂട്ടര്‍വത്കരിച്ചു. മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ.എ.പി. മുസ്തഫ, അഡ്വ.ടി.ജെ. ഐസക്, സി.കെ. ശിവരാമന്, ജൈന ജോയി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാല്‍, പുഷ്പ, പി. കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതില്‍, സാജിത മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.