കല്‍പറ്റയില്‍ മത്സ്യോത്സവം 13, 14 തീയതികളില്‍

കല്‍പറ്റയില്‍ മത്സ്യോത്സവം 13, 14 തീയതികളില്‍
കല്‍പറ്റ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 13, 14 തീയതികളില്‍ എന്‍എംഡിസി ഹാളില്‍ മത്സ്യോത്സവം നടത്തും. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ ഡയറി ഫിഷറീസ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ പ്രചാരണാര്‍ഥമാണ് ദ്വിദിന മേളയെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിക് ബാബു, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ന്‍ ഓഫീസര്‍ എസ്. സരിത, ഫിഷറീസ് ഓഫീസ് സ്റ്റാഫ് സി.എസ്. ദിലീപ്, പ്രമോട്ടര്‍മാരായ പി. വിജയകുമാര്‍, പി. നൗഫല്‍, ഒ. അരുണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മത്സ്യവിഭവങ്ങളുടെ പ്രദര്‍ശനം, വില്‍പന, അലങ്കാര-തദ്ദേശ മത്സ്യങ്ങളുടെ പ്രദര്‍ശനം, സെമിനാര്‍ എന്നിവ മേളയുടെ ഭാഗമാണ്. ഇന്നു രാവിലെ 10നു ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, എന്‍എംഡിസി ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ‘അലങ്കാര മത്സ്യകൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടാകും. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂഡിന്‍ ജോണ്‍ ചാക്കോ വിഷയം അവതരിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles