ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം; ആശങ്കയിലായി പ്രദേശവാസികള്‍

തൃശ്ശിലേരി: തൃശ്ശിലേരിയിലെ ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം. തൃശ്ശിലേരി വരിനിലത്തെ കുമ്പളത്തുംകുടി ബിനുവിന്റെ പന്നി ഫാമിനടുത്ത് കടുവയെ കണ്ടതായാണ് വീട്ടുകാര്‍ പറയുന്നത്. പന്നിയുടെ അലര്‍ച്ചകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവ കാട്ടുപന്നിയെ പിടികൂടി തിരിച്ചു പോകുന്നതാണ് കണ്ടതെന്നും പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കടുവാസാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles