‘അവരുറങ്ങുമീ മണ്ണില്‍ നിന്ന്’ പുസ്തക പ്രകാശനം 14ന്

കല്‍പറ്റ: വയനാടന്‍ മണ്ണില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഇതിഹാസം രചിച്ച ഗോത്ര പോരാളികളെ കുറിച്ചും അവര്‍ക്ക് നേതൃത്വം നല്‍കിയ പഴശ്ശിരാജാവിനെ കുറിച്ചും, ബ്രിട്ടീഷുകാരെ പരമ്പാരാഗത ഒളിപ്പോരിലുടെ സധൈര്യം നേരിട്ട് ജീവ ത്യാഗം ചെയ്തവരുടെയും കഥയായ അവരുറങ്ങുമീ മണ്ണില്‍ നിന്ന് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 14ന് നടക്കും. വൈകുന്നേരം 3 മണിക്ക് മാനന്തവാടി സിഡിറ്റ് ഹാളില്‍ ഇ.ജി. ജോസഫ് പുസ്തകം പ്രകാശനം ചെയ്യും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, തപസ്യ കലാസാഹിത്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വിജയന്‍ കൂവണ, വി.കെ. സന്തോഷ് കുമാര്‍, നിമിഷ പ്രശാന്ത്, കവി വാസുദേവന്‍ ചീക്കല്ലൂര്‍, റിട്ട. പ്രൊഫസര്‍ പി.ആര്‍. സഹസ്രനാമന്‍, ഗ്രന്ഥകാരന്‍ കെ.ആര്‍. സതീശന്‍ നായര്‍, സിന്ധു അയിരവീട്ടില്‍ സംബന്ധിക്കും. 16 കവികളുടെ 34 കവിതകളാണ് പുസ്തകത്തിലുള്ളത്. ഗ്രന്ഥകാരനായ വി.കെ. സന്തോഷ് കുമാറാണ് എഡിറ്റര്‍. സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയത് ചിരുതേയിയാണ്. പൈതൃകം ബുക്സാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles