ട്രിപ്പ് മുടക്കം: കെ.എസ്.ആര്‍.ടി.സിക്ക് പിച്ചയെടുത്ത് ഡീസല്‍ വാങ്ങിനല്‍കി യൂത്ത് ലീഗ്

സുല്‍ത്താന്‍ ബത്തേരി: ഡീസലില്ലാതെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പതിവായി മുടങ്ങുന്നതിനെതിരെ പിച്ചയെടുത്ത് ഡീസല്‍ വാങ്ങിനല്‍കി യൂത്ത് ലീഗ് സമരം. കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ബത്തേരിയിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബത്തേരിയിലെ വിവിധ സ്വകാര്യ പമ്പില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ പമ്പില്‍ ഡീസല്‍ ഇല്ലാത്തതിനാല്‍ ഗ്രാമീണ മേഖലയിലേക്ക് പോകുന്ന സര്‍വ്വീസുകള്‍ ഭൂരിഭാഗവും നിര്‍ത്തിയിരിക്കുകയാണ്. ദീര്‍ഘ ദൂര ബസുകളില്‍ ചിലത് മാത്രമാണ് ഓടുന്നത് .ഇത് മൂലം യാത്രക്കാര്‍ വലയുകയാണ്. ചില റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ ഓരോ ട്രിപ്പിന്റെ കളക്ഷന്‍ അനുസരിച്ചാണ് ഡീസല്‍ അടിക്കുന്നത്. ഇവ്വിധം ജില്ലയിലെ പ്രധാന ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ ഇല്ലായ്മ ചെയ്യുകയാണ് കേരള സര്‍ക്കാര്‍. ഡീസല്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ടൗണിലൂടെ പിച്ചയെടുത്ത് ഡീസല്‍ വാങ്ങി കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ചാണ് യൂത്ത് ലീഗ് പ്രതീകാത്മക സമരം നടത്തിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles