സിദ്‌റ കോളേജ് എന്‍ട്രി ഫെസ്റ്റ് സംഘടിപ്പിച്ചു

സിദ്‌റ കോളേജ് എന്‍ട്രി ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: സിദ്‌റ കോളേജ് ഓഫ് ലിബറല്‍ ആര്‍ട്‌സ് നവാഗതര്‍ക്കായി എന്‍ട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജസീല്‍ അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള അനുമോദനപത്രം മുന്‍മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ബാലന്‍, ഹൈദര്‍ സഖാഫി, എം.സി. മജീദ്, പി.കെ ശറഫുദ്ധീന്‍, വി.പി. സുഫിയാന്‍, സുമയ്യ സാദിഖ്, കെ.പി സന്ധ്യ, കെ. അഷ്‌റഫ്, വി. മറിയം, പി. സ്‌നേഹ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles