കുഴികള്‍: റോഡില്‍ വാഴ നട്ടു പ്രതിഷേധം

മാനന്തവാടി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി തലശ്ശേരി ദേശീയപാതയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. എ.ഐ.സി.സി.മെമ്പറും, മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, എം.ജി.ബിജു, ഉഷാ വിജയന്‍, റോസമ്മ ബേബി, ജോഴ്‌സി ഷാജു, മീനാക്ഷി രാമന്‍, റീന ജോര്‍ജ്ജ്, ആശ ഐപ്പ്, ജോസ് പാറയ്ക്കല്‍, ജോസ് കൈനിക്കുന്നേല്‍, അസീസ് വാളാട് സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles