മെഡിസെപ് ഐഡി കാര്‍ഡ് വിതരണം

പോലീസുകാര്‍ക്കുള്ള മെഡിസെപ് ഐഡി കാര്‍ഡുകളുടെ വിതരണം കല്‍പറ്റയില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികള്‍ ജില്ലയിലെ പോലീസുകാര്‍ക്കായി തയാറാക്കിയ മെഡിസെപ് ഐഡി കാര്‍ഡുകളുടെ വിതരണം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജിഎം മോഡുലാര്‍ കമ്പനിയുമായി സഹകരിച്ചു പോലീസുകാര്‍ക്കു നല്‍കുന്ന കുടയുടെ വിതരണം, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസുകാര്‍ക്കുള്ള അനുമോദനം എന്നിവയും ഇതേ ചടങ്ങില്‍ നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles