വാകേരി ടൗണില്‍ കടുവയും കുട്ടികളും ഇറങ്ങി

സുല്‍ത്താന്‍ബത്തേരി: വാകേരി ടൗണില്‍ കടുവയും രണ്ടു കുട്ടികളും ഇറങ്ങി. കേരള ഗ്രാമീണ്‍ ബാങ്കിനു സമീപം ചായംപ്ലാക്കല്‍ ബിജുവിന്റെ തോട്ടത്തിലാണ് കടുവയും കുട്ടികളുമുള്ളത്. ഇന്നു രാവിലെയാണ് കടുവകള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തോട്ടത്തില്‍നിന്നു പിടിച്ച മാനിനെ കടുവകള്‍ ഭാഗികമായി ഭക്ഷിച്ചു. വനം, പോലീസ് സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭീതിയിലാണ് ടൗണിലും പരിസരങ്ങളിലുമുള്ളവര്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് വാകേരി.

0Shares

Leave a Reply

Your email address will not be published.

Social profiles