പൊഴുതനയില്‍ പ്രതിഭാ സംഗമം നടത്തി

മൂന്ന് ഡോക്ടര്‍മാരുടെ ഉമ്മയായ ഖദീജ കുട്ടിക്ക് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ഉപഹാരം നല്‍കുന്നു

പൊഴുതന: പൊഴുതന പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയും ഗ്ലോബല്‍ കെ.എം.സി.സി യും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ മൂന്ന് ഡോക്ടര്‍മാരുടെ ഉമ്മയായ ഖദീജ കുട്ടിക്ക് ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. ഭര്‍ത്താവ് നേരത്തെ മരിച്ച ഇവര്‍ തേയിലത്തോട്ടത്തില്‍ പണിയെടുത്താണ് തന്റെ മൂന്നു കുട്ടികളെയും ഉന്നത ബിരുദധാരികള്‍ ആക്കിയത്. ഇവരുടെ മക്കളായ പിഎച്ച്ഡി നേടിയ ഡോക്ടര്‍ സിറാജുദ്ദീനു പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് സി.ടി മൊയ്തീനും, ഡോക്ടര്‍ ശിഹാബുദ്ദീന് പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി നൗഷാദ് കെ.യുവും
ഡോക്ടര്‍ നജ്മുദ്ദീനു കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി കെ.കെ ഹനീഫയും ഫലകം നല്‍കി ആദരിച്ചു. പിണങ്ങോട് ഡബ്ലിയു.ഏം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ താജ് മന്‍സൂറിനുള്ള ഉപഹാരം ലീഗ് ജില്ലാ കമ്മറ്റി അംഗം നാസര്‍ കദിരിയും കല്‍പ്പറ്റ എച്ച്.ഐ.എം യു പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി തെരഞ്ഞെടുത്ത അലി മാഷിനുള്ള ഫലകം പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് മുജീബ് പാറക്കുന്നും നല്‍കി. എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ മുഹമ്മദ് ആഷിഖിനും അര്‍സല്‍ യു.എക്കും യഥാക്രമം വനിതാ ലീഗ് പ്രസിഡന്റ് നദീറ മുസ്തഫയും, ഗ്ലോബല്‍ കെ.എ.സി.സി സെക്രട്ടറി മുഹമ്മദ് കുട്ടിയും നല്‍കി. പഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ നൂറോളം കുട്ടികള്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു. ഷാഫി മാസ്റ്റര്‍, എ.കെ മൊയ്തീന്‍ കുട്ടി, ചീരമ്പത് കുഞ്ചബ്ദുള്ള, റഷീദ് എം.കെ, സലീം മുള്ളന്‍. അസീസ് എ.കെ, ടി.ഹനീഫ, ബീരാന്‍, ഷാഹിദ്, മുഹമ്മദ് അജ്ഷല്‍, മിന്‍ഹാജ് ആലം, ടി. യൂസഫ്, ടി. ഉബൈദ്, മുസ്തഫ ഇടിയം വയല്‍, അസീസ് കരേക്കടന്‍, റഹ്മാന്‍ മേല്‍മുറി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles